നിന്നോട് അതു ചെയാന്‍ ആരാന്നു പറഞ്ഞത് . നിന്നെ കൊണ്ട് തോറ്റു... നീ ഞാന്‍ പറയുന്ന പോലെ ഒന്ന് ചെയ്യു.... ആ ഓപ്ഷന്‍ എടുക്കാന്‍ നിന്നോട് ആരാ പറഞ്ഞത് ?
ഇതെന്താ കഥ ....???? അകെ കൂടെ ലീവ് കിട്ടുന്ന ഒരു വെള്ളിയാഴ്ചയാണ് ഇവന്‍ കുളമാക്കുനത് .. എനിക്ക് ആകെ കിട്ടുന്ന ഒരു സന്തോഷം മനസറിയാതെ ഒരു ദിവസം മുഴുവന്‍ കിടന്നു ഉറങ്ങുനതാണ് ..അതും ഇവന്‍ നശിപ്പിക്കും. എന്നാ അലര്‍ച്ചയാ ഇതു കൊണ്ടാണ് ഞാന്‍ കല്യാണം കഴികേണ്ട എന്ന് തീരുമാനിച്ചത് ഈ പ്രശ്നങ്ങള്‍ ഒന്നും തന്നെ ഇല്ലല്ലോ .
കാര്യം വേറൊന്നും അല്ല .നമ്മുടെ സഹമുറിയന്‍ നാട്ടിലെ പോണ്ടാട്ടിയോട്ട് എന്തോ സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റോള്‍ ചെയ്യാന്‍ പറയുനതാണ് കാര്യം .'ഇവനെന്താ വല്ല റിമോട്ട് ഡെസ്ക്ടോപ്പ് വല്ലതും ഉപയോഗിച്ചു അങ്ങ് ചെയ്തു കൊടുത്താല്‍ '. അവന്‍ ഒന്ന് തണുക്കുമ്പോള്‍ ചോദിക്കാം ..എന്തായാല്ലും എന്റെ ഉറക്കം പോയി ഇതു ഇന്നു ഞാന്‍ ഇവന്നു പറഞ്ഞു കൊടുത്തിട്ട് തന്നെ കാര്യം .