ഇവിടെ ഇരുന്ന്‌ ഏതു സിസ്റ്റത്തിലും കയറാം


നിന്നോട്  അതു ചെയാന്‍ ആരാന്നു പറഞ്ഞത് .  നിന്നെ  കൊണ്ട് തോറ്റു... നീ ഞാന്‍ പറയുന്ന പോലെ ഒന്ന് ചെയ്യു.... ആ ഓപ്ഷന്‍ എടുക്കാന്‍ നിന്നോട് ആരാ പറഞ്ഞത് ?
 ഇതെന്താ കഥ ....???? അകെ കൂടെ ലീവ് കിട്ടുന്ന ഒരു വെള്ളിയാഴ്ചയാണ് ഇവന്‍ കുളമാക്കുനത് .. എനിക്ക് ആകെ കിട്ടുന്ന ഒരു സന്തോഷം മനസറിയാതെ ഒരു ദിവസം മുഴുവന്‍ കിടന്നു ഉറങ്ങുനതാണ് ..അതും ഇവന്‍ നശിപ്പിക്കും. എന്നാ  അലര്‍ച്ചയാ ഇതു കൊണ്ടാണ്  ഞാന്‍ കല്യാണം കഴികേണ്ട എന്ന് തീരുമാനിച്ചത് ഈ പ്രശ്നങ്ങള്‍ ഒന്നും തന്നെ ഇല്ലല്ലോ .
കാര്യം വേറൊന്നും  അല്ല .നമ്മുടെ സഹമുറിയന്‍ നാട്ടിലെ പോണ്ടാട്ടിയോട്ട്  എന്തോ സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റോള്‍ ചെയ്യാന്‍ പറയുനതാണ്  കാര്യം .'ഇവനെന്താ വല്ല റിമോട്ട് ഡെസ്ക്ടോപ്പ്  വല്ലതും ഉപയോഗിച്ചു അങ്ങ് ചെയ്തു കൊടുത്താല്‍ '.   അവന്‍ ഒന്ന് തണുക്കുമ്പോള്‍ ചോദിക്കാം ..എന്തായാല്ലും എന്റെ ഉറക്കം പോയി ഇതു  ഇന്നു ഞാന്‍ ഇവന്നു പറഞ്ഞു കൊടുത്തിട്ട് തന്നെ കാര്യം .


എന്തായാലും ഇന്റര്‍നെറ്റ്‌  സുലഭമായ ഈ കാലത്തും എങ്ങനെയും ചില്ല കാര്യങ്ങള്‍ ഉണ്ടെന്നുള്ള  കാര്യം പലര്‍ക്കും അറിയില്ല എത്ര ദൂരെയുള്ള കംപുറെരിലും നമ്മുക്ക്  കടന്നു ചെല്ലാനും ജോലികള്‍  ചെയ്യാനും കഴിയും എന്നുള്ളത് .ഇതിനു വേണ്ടി  ഒരുപാടു സോഫ്ത്വരുകള്‍ നമ്മുക്കു മുന്‍പില്‍ ഉണ്ട്
അതില്‍ ചിലതാണ്  ടീം വ്യൂവര്‍ , അമ്മി അഡ്മിന്‍ തുടങ്ങിയവ ...


പ്രത്യേക സാങ്കേതിക പരിജ്ഞാനം ഒന്നും തന്നെ  ഇതു  ചെയ്യാന്‍  നമ്മുക്ക്  അവശ്യം ഇല്ല .

ആദ്യം ടീം വ്യൂവര്‍ പരിചയപ്പെടാം

ആദ്യമായി ടീം വ്യൂവറിന്റെ സൈറ്റില്‍ പോയി ടീം വ്യൂവര്‍ ഡൌണ്‍ലോഡ് ചെയ്യുക

 Team Viewer download Link

അതിന്നു ശേഷം ഡൌണ്‍ലോഡ് ആയ സെറ്റപ്പില്‍ ഡബിള്‍ ക്ലിക്ക് ചെയ്തു ഇന്‍സ്റ്റലേഷന്‍ ഓപ്പണ്‍ ചെയ്യുക .അപ്പോള്‍ നമ്മോടു സിസ്റ്റത്തില്‍ ഇന്‍സ്റ്റോള്‍ ചെയ്യണോ .റണ്‍ ചെയ്യണോ എന്ന് ചോദിക്കും .അപ്പോള്‍ റണ്‍ ബട്ടണ്‍ അമര്‍ത്തി പ്രോഗ്രാം ഉപയോഗിച്ച് തുടങ്ങാം .  സിസ്റ്റെതില്‍ ഇന്‍സ്റ്റോള്‍ ചെയ്യേണ്ടവര്‍ നെക്സ്റ്റ്  അമര്‍ത്തി ഇന്‍സ്റ്റോള്‍ ചെയ്യുക .


എല്ലാ പ്രോഗ്രാമിലും ഒരു ഐടിയും പാസ്‌വേർഡും കാണാം. ഈ പാസ്‌വേർഡും ഐടിയും ഉണ്ടെങ്കിൽ മാത്രമേ ഒരാൾക്ക് നമ്മുടെ പീസിയെ നിയന്ത്രിക്കാൻ കഴിയു . പാട്ട്നെർ ഐടി എന്നു കാണുന്ന സ്ഥലത്ത് നമുക്ക് കണക്ട് ചെയേണ്ടുന്ന പിസിയുടെ ഐടി നല്കുക . റീമോര്റ്റ്  കണ്ട്രോൾ കോളം സെലക്ട്‌ ചെയ്തു കണക്ട് റ്റു പട്നെർ ക്ലിക്ക് ചെയുക അപ്പോൾ നമ്മോട് പാസ്‌ വേർഡ്‌ ചോദിക്കും അതും നൽകിയാൽ . നമ്മുക്ക് ആ സിസ്റ്റത്തിൽ  കയറി അറുമാധിക്കാം .


6 comments:

  1. ഇത് വളരെ നല്ലത് തന്നെ . രണ്ട് സിസ്റ്റതിലും ഈ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യണം അല്ലേ ..?

    ReplyDelete
    Replies
    1. രണ്ടു സിസ്റെതിലും ടീം വൂവർ ഉണ്ടായിരികണം .പ്രോഗ്രാം ഇൻസ്റ്റോൾ ചെയണം എന്നൊന്നും ഇല്ല ..റണ്‍ ചെയ്താലും മതി

      Delete
  2. In my opinion, VNC is the best one

    ReplyDelete
  3. ഇതൊന്നുംതന്നെയില്ലാതെ തന്നെ ആയിക്കൂടെ

    ReplyDelete

 

അടുത്ത പേജിൽ

.

കൂടി കയറി

നോക്കു

.