Labels

Showing posts with label സാങ്കേതികം. Show all posts
Showing posts with label സാങ്കേതികം. Show all posts

Numeric Converter -Georgian to Arabic

 

Numeric Converter -Georgian to Arabic


Convert Your Georgian Numbers To Hijri 

Download Link For Windows: Click Here
(Portable)


Georgian To Arabic 

വേര്‍ഡ്‌ ഡോകുമെന്റുകളിലെ പാസ്സ്‌വേര്‍ഡ്‌ നീക്കം ചെയ്യാന്‍





വേര്‍ഡ്‌ ഡോക്യുമെന്റ് പാസ്സ്‌വേര്‍ഡ്‌ നീക്കം ചെയ്യുനതിനായി ആദ്യമായി. ഡോക്യുമെന്റ് save as ചെയ്തു .docx എന്ന ഫോര്‍മാറ്റില്‍ സേവ് ചെയ്യുക .








ഇപ്പോള്‍ കിട്ടിയ ഡോക്യുമെന്റ് ഫയലിന്റെ എക്സ്റെന്ഷന്‍ മാറ്റി zip എന്ന് ആക്കുക്ക .








ഇങ്ങനെ കിട്ടുന്ന സിപ്പ് ഫയല്‍ തുറന്ന്നു word എന്ന പേരില്‍ ഉള്ള ഫോൾഡറിലെ  settings.xml എന്ന ഫയല്‍ ഡിലീറ്റ് ചെയ്യുക .



















zip ഫയല്‍ ക്ലോസെ ചെയ്ത ശേഷം വീണ്ടും പഴയ എക്സ്റ്റന്‍ഷന്‍ ആയ .docx എന്ന് തന്നെ തിരുത്തുക തീര്‍ച്ചയായും നിങ്ങളുടെ വേര്‍ഡ്‌ ഫയല്‍ പാസ്സ്‌വേര്‍ഡ്‌ നീക്കം ചെയ്തതായി കാണാം .

ഇന്റര്‍നെറ്റ്‌ ഇല്ലാതെയും വെബ്സൈറ്റ് സന്ദര്‍ശിക്കാം




ല്ല സൈറ്റ് ആയിരുന്നു പിന്നീടു വന്നു നോക്കാം  എന്ന് കരുതി ബുക്ക്‌മാര്‍ക്ക്‌ ഒക്കെ ചെയ്തു വച്ചതായിരുന്നു .ദാ ഇന്ന് നോക്കുമ്പോള്‍ സൈറ്റ് നിലവില്‍ ഇല്ലെന്ന് ...ഒരു മാതിരി മറ്റേ പരിപാടി ആയി പോയി ......ഇനി അത് വന്നാ വന്നു . ഈ തിരക്കു പിടിച്ചു ഓടി നടക്കുന്ന ഞാന്‍ എങ്ങനയാ ഈ വെബ്സൈറ്റ് മൊത്തം വായിച്ചു തീര്‍ക്കുന്നത്‌ ...അപ്പോഴാണ് ബള്‍ബ്‌ കത്തി തുടങ്ങിയത് .ഈ വെബ്സൈറ്റ് ഒക്കെ മൊത്തത്തില്‍ അങ്ങ് സേവ് ചെയ്തു കമ്പ്യൂട്ടറില്‍ ആകിയാലോ .പക്ഷെ എങ്ങന്നെ ??? ഗൂഗിള്‍ അമ്മച്ചി ശരണം തപ്പി നോക്കി കൊള്ളാം ധാ കിടക്കുന്നു ഒരു കോട്ടയ്ക്കു .. സംഭവം എന്‍റെ മാത്രം പ്രശ്നം അല്ല ..ഒരുപാട് എണ്ണതിന്നു .പണി കിട്ടിയതാ .പണ്ട് എവിടേയോ പഠിച്ച പോലെ അവശ്യം ആണല്ലോ സൃഷ്ടിയുടെ മാതാവ്‌ .....കിട്ടി.(HTTrack website copier) കുഴപ്പം ഇല്ല ..സാധനം കൊള്ളാം .വെറുതേ അങ്ങ് അടിച്ചുമാറ്റുന്ന പരിപാടി അല്ല .ഒരോന്നും ഇനം തിരിച്ചു നല്ല വൃത്തിയായി അടിച്ചു മാറ്റി ഏതൊക്കെ എന്തൊക്കെ തരം എന്ന് നോക്കി പട്ടിക തിരിച്ചു സേവ് ചെയ്യാം.കുത്തി നോക്ക് . അഭിപ്രായം അറിയിക്കാന്‍ മറകേണ്ട ...
.സംഭവം ഇന്‍സ്റ്റോള്‍ ചെയ്യാതെയും ഉപയോഗിക്കാം ...ഡൌണ്‍ലോഡ് ചെയ്യാന്‍
ഇനി ഒഫിഷ്യല്‍ ലിങ്ക് തന്നെ വേണോ കുത്തിക്കോ . നോക്കി നിക്കണ്ട സംഭവം ഫുള്‍ ഫ്രീ അല്ലേ ..കണ്ണുമടച്ചു ഡൌണ്‍ലോഡ് ......


സ്ക്രീന്‍ഷോട്ടുകള്‍ സൂക്ഷിക്കാം

സ്ക്രീന്‍ഷോട്ടുകള്‍ സൂക്ഷിക്കാം


ഫേസ്ബുക്ക് പോലെയുള്ള മാദ്യമങ്ങളില്‍ നമ്മള്‍ പലപ്പോഴും പലതും ഷെയര്‍ ചെയ്യാറുണ്ട് . പലതും പലരും ഓണ്‍ലൈന്‍ പത്രങ്ങളില്‍ നിന്നും മറ്റു സൈറ്റില്‍ നിന്നും കോപ്പി ചെയ്യുനതാണ് . ചിലര്‍ ഒക്കെ ഈ കോപ്പി പേസ്റ്റ് പരിപാടിയില്‍ വിജയിക്കാറുണ്ട് .എന്നാല്‍ പലപ്പോഴും നമ്മുക്ക്  പലതും  അതേ ഭംഗിയില്‍ കിട്ടാറില്ല .ഇവിടെയാണ് സ്ക്രീന്‍ഷോട്ടുകള്‍ കടന്നു വരുന്നത് .നമ്മള്‍ കമ്പ്യൂട്ടര്‍ മോണിറ്ററില്‍ കാണുന്ന എന്തിനെയും ചിത്രങ്ങള്‍ ആയി മാറ്റി എടുക്കാന്‍ സ്ക്രീന്‍ഷോട്ടുകള്‍ സഹായിക്കുന്നു . പലരും ചില വെബ്സൈറ്റിലെ വിവരങ്ങള്‍ മറ്റുളവര്‍ക്ക്  അയച്ചു കൊടുക്കാനായി കീബോര്‍ഡിലെ സ്ക്രീന്‍ഷോട്ട് ബട്ടണ്‍ അമര്‍ത്തി  ആ മോണിറ്ററില്‍ എന്തെല്ലാം ഓപ്പണ്‍ ആയിട്ടുണ്ടോ അതിനെയെല്ലാം ഉള്‍പെടുത്തി ചിത്രങ്ങള്‍ ആകി അയക്കാറുണ്ട് .ഇതു പലപ്പോഴും നമ്മുടെ കമ്പ്യൂട്ടറില്‍ ഉള്ള മറ്റു ഉള്ളടക്കം കൂടി ചേര്‍ന്ന് പലരുടെയും കൈയ്യില്‍ എത്താറുണ്ട് . ആവശ്യമായ കാര്യങ്ങള്‍ മാത്രം തിരഞ്ഞെടുത്തു സ്ക്രീന്‍ഷോട്ട് ആക്കി അയക്കാന്‍ കഴിഞ്ഞാല്‍ നന്നായിരിക്കും എന്ന് തോന്നാറില്ലേ?
അത്തരം ആവിശ്യങ്ങള്‍ക്ക് ഉപകരപെടുന്ന ഒരു സോഫ്റ്റ്‌വെയര്‍ ആണ് ഷെയര്‍ എക്സ് (shareX). വളരെ ചെറിയ സൈസില്‍ ഉള്ളതാണെങ്കിലും ഇവന്‍ ആളു പുലിയാണ്.
ഒരുപാടു പ്രത്യേകതകള്‍ നിറഞ്ഞതാണ് ഈ സോഫ്റ്റ്‌വെയര്‍ .ഇതില്‍ നിങ്ങള്ക്ക് ഷോര്‍ട്ട് കീ മൂലമോ പ്രിന്‍റ് സ്ക്രീന്‍ ബട്ടണ്‍ അമര്‍ത്തിയോ ചിത്രങ്ങള്‍ എടുക്കാന്‍ കഴിയും .കൂടാതെ എടുത്ത ചിത്രങ്ങള്‍ക്ക് കുറച്ചു മിനിക്കു പണി ഒക്കെ നടത്തി കംപ്യൂട്ടറില്‍ സൂക്ഷിക്കുകയോ , നിങ്ങളുടെ ഓണ്‍ലൈനില്‍ സ്റ്റോര്‍ ചെയ്യുകയോ ചെയ്യാം . ഇനി ഒരു ചെറു ചലച്ചിത്ര ആക്കുവാനും ഇതിലുടെ കഴിയും .ഏടുത്ത ചിത്രങ്ങള്‍ കൃത്യമായി മാസങ്ങള്‍ അനുസരിച്ച് പ്രത്യേകം ഫോള്‍ഡറില്‍ ഇതു സൂക്ഷിക്കുന്നു .
ഇതൊരു ഫ്രീ സോഫ്റ്റ്‌വെയര്‍ ആണ് . തര്കാലം ഒരുപാടു ടൈപ്പ് ചെയ്യാന്‍ പറ്റുന്നില്ല .ഇനി ഉള്ളത് നിങ്ങള്‍ തന്നെ ഡൌണ്‍ലോഡ് ചെയ്തു ..ചെയ്തു പഠിച്ചുകൊള്ളു.. ഡൌണ്‍ലോഡ് ചെയ്യാന്‍ ഉള്ള ലിങ്ക്  ഇന്നാ പിടിച്ചോ

പുതിയ മലയാളം കൈയെഴുത്തുശൈലി ഫോണ്ട് :ചിലങ്ക


ഈ പാട്ടും ഈ കൈ അക്ഷരവും ഇന്ന് ശരിക്കും ഒരു മധുരമുള്ള ഓര്മ തന്നെയാണ് . ഇത്ര നല്ല കൈയക്ഷരം  ഒന്നുമല്ല എന്റതു .......പക്ഷേ നല്ല കൈയക്ഷരം കാണുമ്പോൾ .എനിക്ക് വലിയ സന്തോഷം തന്നെയാണ് ..സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗ് അംഗങ്ങൾ നിർമിച്ച "ചിലങ്ക" യെന്ന പുതിയ മലയാളം കൈയെഴുത്തുശൈലി  ഫോണ്ട്  ശരിക്കും അഭിനന്ദനം അർഹിക്കുന്നു ..ഇതിൻറെ  പിന്നിൽ പ്രവർത്തിച്ച ഓരോരുത്തരോടും നന്ദി അറിയിക്കുന്നു .
ഓണ്‍ലൈനിൽ ഇതു പരിക്ഷിച്ചു നോക്കുവാൻ ഈ ലിങ്ക് സന്ദർശിക്കുക .


തീ കുറുക്കന്‍റെ നുറുങ്ങുകള്‍....



ഈ പോസ്റ്റ്‌  ഫയര്‍ഫോക്സ് ബ്രൌസര്‍ ഉപയോഗികുനവര്‍ക്ക് മാത്രം ഉള്ളതാണ് .


ആഡ്-ഓണ്‍ (Add-ons) 
മോസില ഫയര്‍ ഫോക്സില്‍ കൂടി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ചെറു സോഫ്റ്റ്‌വെയറുകള്‍ ആണ് ഇവ.നമ്മുടെ ബ്രൌസര്‍ സംബന്ധിച്ച ആവിശ്യങ്ങള്‍ക്ക് വേണ്ടി നമ്മുക്ക് ഇവയെ ഉപയോഗിക്കാം. ഇതില്‍ നിന്നും ഞാന്‍ പരീക്ഷിച്ചു വിജയിച്ച ചില ആഡ്-ഓണ്‍ ഞാന്‍ നിങ്ങള്ക്ക് പരിചയപ്പെടുത്തുന്നു .

1. ആഡ് ബ്ലൊക്ക് പ്ലസ്‌ (Adblock Plus)

പലപ്പോഴും പല അവശ്യ സൈറ്റുകളില്‍ കയറുമ്പോള്‍ നമ്മള്‍ പരസ്യം കൊണ്ട് വിഷമികാറുണ്ട് .എങ്ങന്നെ വരുന്ന പരസ്യങ്ങളെ നിലക്ക് നിര്‍ത്താന്‍ കഴിയുന്ന ആഡ് ഓണ്‍ ആണ് ആഡ് ബ്ലോക്ക്‌ പ്ലസ്‌.ഒരു വിധം എല്ലാ പരസ്യങ്ങളും ഇവന്‍ നമ്മുക്ക് ബ്ലോക്ക്‌ ചെയ്തു തരുനുണ്ട് . ചില സൈറ്റുകള്‍ നമ്മള്‍ പരസ്യം തടയുനത് കൊണ്ട് നമ്മെ വിവരങ്ങള്‍ കാണാന്‍ അനുവദികാറില്ല. അങ്ങനെയുല്ലപ്പോള്‍ ആ പേജിലെ മാത്രം പരസ്യങ്ങള്‍ അനുവദിക്കാന്‍ നമ്മുക്ക് ഈ ആഡ് ഓണ്‍ ഓപ്ഷന്‍ തരുന്നു.
ലിങ്ക് 

2.വീഡിയോ ഡൌണ്‍ലോഡ് ഹെല്‍പ്പര്‍ (Video DownloadHelper)


യുട്യൂബ് അടക്കമുള്ള പല വീഡിയോ ശയരിംഗ് സൈറ്റുകളില്‍ നിന്നും നമ്മുക്ക് ഇഷ്ടമുള്ള വീഡിയോകള്‍ നമ്മുടെ കമ്പ്യൂട്ടറില്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ നാം ആഗ്രഹികാറുണ്ട് എന്നാല്‍ എങ്ങെനെ? എന്ന ചോദ്യത്തിന്നു ഒരു ലളിതമായ ഉത്തരമാണ് വീഡിയോ ഡൌണ്‍ലോഡ് ഹെല്‍പ്പര്‍ . വിവിധ ഗുണ നിലവാരത്തില്‍ നമ്മുക്ക് വീഡിയോകള്‍ ഇതു ഉപയോഗിച്ച് ഡൌണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്നു .
ലിങ്ക് 

3.ഫ്ലാഗ് ഫോക്സ് (Flagfox)

നമ്മള്‍ ഉപയോഗിക്കുന്ന എല്ലാ വെബ്‌സൈറ്റുകളും പേരിനും അപ്പുറം ചില അക്കങ്ങളില്‍ കൂടിയാണ് ബന്ധപ്പെട്ടിരികുനത് അവയന്നു ഐ പി അഡ്രസുകള്‍. നിങ്ങളില്‍ ചിലരെങ്കിലും വിചാരിച്ചിരിക്കും ഇവയൊക്കെ എവിടെ നിനാന്നു വരുനത് എന്ന്. ഈ ആഡ് ഓന്നില്‍ കൂടെ നമ്മുക്ക് ഐ പി അഡ്രെസ്സ് ,സെര്‍വര്‍ ഇരിക്കുന്ന സ്ഥലം. ഏതു രാജ്യം തുടങ്ങിയവയെ കുറിച്ച് ഒരു വിശാലമായ വിവരണം ഈ കുഞ്ഞു ആഡ് ഓണ്‍ തരുന്നു.
ലിങ്ക് 

4.ഫസ്റെസ്റ്റ്‌ ഫോക്സ് (FastestFox)

 നമ്മള്‍ ഒരു വെബ്‌ സൈറ്റില്‍ ഒരു പേജ് വായിച്ചു കഴിയുമ്പോള്‍ അടുത്ത പേജ്‍ തുറകന്നായി കുറെ സമയം വേസ്റ്റ് ആകാറുണ്ട് . അതുപോലെ ഇടയ്ക്കു ചില വാക്കുകള്‍ പല സൈറ്റുകളില്‍ തിരയാനും ഒക്കെ നാം ശ്രമികാറുണ്ട് .അതിനു വേണ്ടി സഹായിക്കുന്ന ആഡ് ഓണ്‍ ആണു ഇത് ഒരു പേജ് വായിച്ചു കഴിയുമ്പോള്‍ താഴേക്ക് കഴ്സര്‍ നീക്കിയാല്‍ പുതിയ പേജില്‍ പ്രവേശിക്കുന്ന മനോഹരമായ .സുത്രങ്ങള്‍ ഇതില്‍ കൂടെ സാധ്യമാണ് .
ലിങ്ക് 

5. മിനിമൈസ് റ്റു ട്രേ റിവൈവിട് (MinimizeToTray revived)

പലരും ഓഫീസില്‍ കിട്ടുന്ന ഒഴിവു സമയങ്ങള്‍ നെറ്റില്‍ തിരയാന്‍ ഉപയോഗികാറുണ്ട് .ആ സമയത്ത് മേലുദ്യോഗസ്ഥന്‍ വന്നാല്‍ എന്താകുംഅവസ്ഥ ബ്രൌസര്‍ ക്ലോസ് ചെയ്യാന്‍ 
പെടാപാടു പ്പെടാറുണ്ട് അവര്‍കായി ഞാന്‍ ഈ ആഡ് ഓണ്‍ സമര്‍പ്പിക്കുന്നു . ഒന്ന് മിനിമൈസ് ചെയ്താല്‍ നമ്മുടെ കുറുക്കന്‍ ഒരു വലത്തേ മൂലയ്ക്ക് പോയി അടങ്ങി ഇരിക്കുനത് കാണാം .ഈ പരിപാടി വിന്‍ഡോസില്‍ മാത്രമേ നടക്കു. 
ലിങ്ക് 
(പണി എടുക്കാന്‍ പോയാല്‍ പണി എടുകണം ..വേണ്ടാത്ത പണിക്ക് പോയി പണി കിട്ടിയാല്‍ എന്നെ വിളികേണ്ട വിശുദ്ധന്‍ :3നാം അദ്യായം 3നാം വാക്യം)

6. അനോണിമോക്സ്‌ (AnonymoX)

ഗള്‍ഫില്‍ ഒക്കെയുള്ള സൈറ്റ്ബ്ലോകില്‍ ഉപയോഗിക്കാവുന്ന ഒരു ആഡ് ഓണ്‍ അന്ന് ഇതു.നമ്മുടെ ഐപി മറ്റുള്ള രാജ്യത്തെ ഐപി മാറ്റി നമ്മുക്ക് ഈ നിയന്ത്രണങ്ങളില്‍ നിന്നും രക്ഷ നേടാം . ഈ ആഡ്-ഓണ്‍ ഒരു ദിവസം അഞ്ഞൂറ് എം.ബി വരെ നമ്മുക്ക് ഫ്രീ ആയി ഉപയോഗിക്കാന്‍ സഹായിക്കുന്നു. കൂടുതല്‍ ചോദിച്ചാല്‍ കാശു ചോദിക്കും .അത്യാവശ്യം ഉണ്ടെങ്കില്‍ അതും നോക്കാം.( വിശുദ്ധന്‍ 3നാം  അദ്യായം 3നാം വാക്യം മറകേണ്ട )
ലിങ്ക് 

ഹോ ഒറ്റ ഇരുപ്പിന്നു എഴുതി കൈ വേദനിക്കുന്നു പിന്നെ കാണാം.....

അനാവശ്യ ഫയലുകൾ നശിപ്പിച്ചു കമ്പ്യൂട്ടർ വേഗത കൂട്ടാം


എല്ലാ സോഫ്റ്റ്‌വെയറും പ്രവർത്തിക്കുമ്പോൾ അതിന്നു ആവശ്യമായ ചില്ല റ്റമ്പററി ഫയൽ ഉണ്ടാകാറുണ്ട് .ഉപയോഗത്തിന്നു ശേഷം പലപോഴും ഇങ്ങനയുണ്ടാകുന്ന ഫയലുകൾ നശിപിക്കപെടുകയും ചെയ്യും .എന്നാൽ ചില്ല ഫയലുകൾ റ്റമ്പററി ഫോൾഡറിൽ അവശേഷിപ്പിക്കുകയും ചെയ്യും .ഇങ്ങനെ ഉണ്ടാക്കുന്ന ഫയലുകൾ പലപോഴും കുമിങ്ങുകൂടി നമ്മുടെ കമ്പ്യൂട്ടർ ഹാങ്ങ്‌  ആകാറുണ്ട് .ഈ ഫയലുകൾ നശിപ്പിക്കുവാൻ പലപോഴും നമ്മുക്ക്  സിസ്റ്റം ദീഫ്രാഗ് അല്ലെങ്കിൽ സിസ്റ്റം ക്ലീൻ അപ്പ്‌  ചെയ്യെണ്ടി  വരും .
വളരെ ലളിതമായി നമ്മുക്ക്  ഇത് റ്റമ്പററി ഫോൾഡറിൽ ചെന്ന് നശിപിക്കുകയും ചെയ്യാൻ സാധിക്കും .


അതിനായി നമ്മുടെ സ്റ്റാർട്ട്‌  മെനുവിൽ ചെന്ന്  'റണ്‍' (Run) എന്ന് ടൈപ്പ് ചെയ്തു റണ്‍ ബോക്സിൽ %temp% എന്ന് ടൈപ്പ്  ചെയ്തു . റ്റമ്പററി ഫോൾഡറിൽ ചെന്ന് നമ്മുക്ക്  അതിൽ കാണുന്ന ഫയലുകൾ എല്ലാം നശിപ്പികാം  .കൂടാതെ പലവിധമായ സോഫ്റ്റ്‌വെയർ ഉപയോഗിച്ചും നമ്മുക്ക് ഇതു ചെയ്യാൻ സാധിക്കും .





അത്തരം ഒരു ഫ്രീ സോഫ്റ്റ്‌വെയർ ഞാൻ ഇന്ന് നിങ്ങൾക്കു പരിച്ചയപെടുതുന്നു അതാണ്  ടെമ്പ് ക്ലീനെർ ( Temp Cleaner ). ഇതിന്റെ വലിയ ഒരു പ്രത്യേകതയന്നു സിസ്റ്റം ഓണ്‍ ആകുമ്പോൾ തന്നെ റ്റമ്പററി ഫയൽ നശിപിക്കപെടും എന്നുളത് .ഇതിനായി ചിത്രത്തിൽ കന്നുന്നത് പോലെ ആ കോളും ടിക്ക് ചെയ്യുക .കൂടാതെ ഇതു ഇൻസ്റ്റോൾ ചെയ്യാതെ ഉപയോഗിക്കാൻ കഴിയും . ഇനി നിങ്ങൾക്കു റ്റമ്പററി ഫയലിനെ കുറിച്ച് വിഷമിക്കാതെ കമ്പ്യൂട്ടർ ഉപയോഗിക്കാം


ഈ സോഫ്റ്റ്‌വെയർ ഡൌണ്‍ലോഡ്  ചെയ്യുവാൻ ഇവിടെ ക്ലിക്കുക  serv01  serv02

നിങ്ങളുടെ കമ്പ്യൂട്ടറിന്റെ ജനന തീയതി അറിയണോ ?

ഒരു ചെറിയ സൂത്രപണി  പറഞ്ഞു തരാം .ആദ്യം സ്റ്റാർട്ട്‌ ബട്ടണിന്റെ അകത്തുള്ള റണ്‍ (Run) ബോക്സ്‌ തുറക്കുക .ആ ബോക്സിൽ CMD എന്ന്  ടൈപ്പ്  ചെയ്യുക .അപ്പോൾ വരുന്ന കറുത്ത കമാൻഡ് ബോക്സിൽ DEBUG എന്ന്  ടൈപ്പ് ചെയ്തു എന്റർ അമർത്തുക  .
വീണ്ടും അടുത്ത വരിയിൽ df000:fff5 എന്ന് ടൈപ്പ് ചെയ്തു എന്റർ  അമർത്തുക ..
കണ്ടില്ലേ നമ്മുടെ കമ്പ്യൂട്ടറിന്റെ ബർത്ത് ഡേറ്റ് . 

ഗൂഗിൾ ക്രോം രഹസ്യ ടാബിൽ മാത്രം തുറക്കാം

 ലപ്പോഴും നാം ഉപയോഗിച്ച വെബ്‌ ബ്രൌസർ പരിശോധിച്ചാൽ  നാം എന്താണ്  ബ്രൌസ് ചെയ്തത് എത്രസമയം ഉപയോഗിച്ചു തുടങ്ങിയ നമ്മുടെ സ്വകാര്യ വിവരങ്ങൾ മറ്റുള്ളവർക്കു മനസിലാക്കാൻ സാധിക്കും . ഇതിൽ നിന്നും രക്ഷ നേടാനായി പല വെബ്‌ ബ്രൌസേരുകളും പ്രൈവറ്റ് ബ്രൌസിംഗ് ടാബ്  കൂടി ഉൾപെടുത്തിയിട്ടുണ്ട്.  ഈ ടാബിൽ കൂടെ ബ്രൌസ് ചെയുമ്പോൾ നമ്മുടെ സ്വകാര്യ  വിവരങ്ങൾ കമ്പ്യൂട്ടറിലോ,ബ്രൌസേരിലോ ശേഘരിക്കപ്പെടുനില്ല . 
ഗൂഗിൾ ക്രോം ഉപയോഗിക്കുന്ന സ്വകാര്യ ബ്രൗസിങ്ങിനെ "ഇങ്കൊഗിനൈറ്റൊ  ബ്രൌസിംഗ്"( incognito )  എന്ന് പറയുന്നു .സാധാരണ ഈ ടാബ് തുറക്കാൻ കണ്ട്രോൾ + ഷിഫ്റ്റ്‌ +എൻ  (Ctrl + shift + N ) ടാബുകൾ അമർത്തി തുറക്കണം . പലപ്പോഴും തിരക്കിനിടയിൽ എത്രയൊക്കെ ചെയാൻ കഴിഞ്ഞെന്നു വരില്ല . സ്ഥിരമായി ഈ ടാബിൽ മാത്രം  ഗൂഗിൾ ക്രോം തുറക്കാൻ ഉള്ള വഴിയാണ്  ഇവിടെ പറയുന്നത്  .  ആദ്യമായി  സ്ഥിരമായി ഗൂഗിൾ ക്രോം തുറക്കാൻ ഉപയോഗിക്കുന്ന ഷോര്ട്ട് കട്ടിൽ റൈറ്റ്  ക്ലിക്ക്  അമര്ത്തി അതിന്റെ പ്രൊപ്പർറ്റീസ്  എടുക്കുക . 

ഡൌണ്‍ലോഡ് ചെയൂ അഞ്ച് ഇരട്ടി വേഗത്തില്‍



ഒരു ഫയൽ ഇന്റർനെറ്റ്‌  ബ്രൌസർ വഴി ഡൌണ്‍ലോഡ് ചെയുമ്പോൾ പലപ്പോഴും ബ്രൌസർ സ്പീഡ്  കുറയുകയും സിസ്റ്റം ഹാങ്ങ്‌ ആകുകയും ഒക്കെ ചെയും .പലപ്പോഴും വലിയ ഫയലുകൾ ഡൌണ്‍ലോഡ് ചെയുമ്പോൾ ബ്രൌസർ ക്ലോസ് ആയാൽ ഡൌണ്‍ലോഡിംഗ്  മുറിഞ്ഞു പോകുകയും വീണ്ടും ആദ്യം മുതൽ ഡൌണ്‍ലോഡിംഗ്  തുടങ്ങേണ്ടിയും വരാറുണ്ട് .ഇങ്ങനെ ഉള്ളപ്പോൾ പലപ്പോഴും നമ്മുക്ക് ഡൌണ്‍ലോടിങ്ങിനായി ചില്ല ഡൌണ്‍ ലോഡിംഗ് മാനെജരുകളും ആഡ് ഒനും ഒക്കെ നമ്മൾ ഉപയോഗിക്കാറുണ്ട് .

ഇതാ ഒരു ഫ്രീ ഫയല്‍ കംപ്രസ്സര്‍


രു ഫയല്‍ കംപ്രസ്സര്‍ അതും ഫ്രീ ആയി .നമ്മളില്‍  പലരും ഫയല്‍ കംപ്രസ്സ് ചെയുവാന്‍ പലതരത്തില്‍ ഉള്ള കംപ്രസ്സര്‍ ഉപയോഗിക്കാറുണ്ട്  വിന്‍ റാര്‍, വിന്സീപ് തുടങ്ങിയവ ഒക്കെ ഇവയില്‍ ചിലതാണ് .പലപ്പോഴും പലരുടെയും കമ്പ്യൂട്ടറില്‍ ഒരു കംപ്രസ്സ് ഫയല്‍ തുറക്കാന്‍ ശ്രമിച്ചാല്‍ "നിനക്ക്  ഫ്രീ തരാന്‍ പറ്റില്ല .വേണമെങ്കില്‍ കാശു കൊടുത്തു ലൈസന്‍സ് വാങ്ങു അതല്ലെങ്കില്‍ നീ കുറച്ചു കഴിഞ്ഞു ഉപയോഗിച്ചാല്‍ മതി "എന്നൊക്കെ മട്ടില്‍ ഉള്ള ആഹ്വാനങ്ങളും ആയി  പല വിന്‍ റാറും,വിന്‍ സിപും ഒക്കെ കിടക്കുന്നത്  ഞാന്‍ കണ്ടിട്ടുണ്ട് . പലപ്പോഴും നമ്മളില്‍ പലരും ഇതു മറികടക്കാന്‍ ക്രാക്ക് ചെയ്യാനും പാച്ചു ചെയ്യന്നും ഒക്കെ പോകാറുണ്ട്  എന്തിനാ വെറുതെ ആവശ്യം ഇല്ലാത്ത പണിക്കൊക്കെ പോകുന്നത് . നിങ്ങള്ക്ക് ഞാന്‍ തികച്ചും സൌജന്യമായി ലഭിക്കുന്ന ഒരു കംപ്രേസര്‍ പരിചയ  പെടുത്താം . 

Put.io ഇതെന്താ ഈ പുട്ട് ?



മയം കിട്ടിയാല്‍ നെറ്റില്‍ അലഞ്ഞു നടക്കുന്ന ശീലം ഉള്ള ആള്‍ ആയതു കൊണ്ട് ഞാന്‍ അത്രയ്ക്കങ്ങോട്ട് ഞെട്ടിയില്ല ,.ഇതു പോലെ എന്തെല്ലാം നമ്മള്‍ കണ്ടിരിക്കുന്നു പിന്നെയാ ഈ പുട്ട് .ഇനി ഞാന്‍ കണ്ട പുട്ട് എന്താണെന്നു  പറയാം .നമ്മള്‍ മുന്‍പ് ടോറന്റ് ഡയറക്റ്റ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഒരു വഴി പഠിച്ചിരുന്നു .ഇവനും ആ കൂട്ടതില്‍ പെട്ടവനാ .ടോരെന്റിനെ ഡയറക്റ്റ് ലിങ്ക് ആകി തരും ഈ പുട്ട് .ഇതു ശരിക്കും ടോറന്റ് ഡൌണ്‍ലോഡ് ചെയാന്‍ മാത്രം ഉള്ള ഒരു പരിപാടി അല്ല .ഇതൊരു ക്ലൌഡ് സ്റ്റോര്‍ സ്പേസ് ആണ് .നമ്മുടെ ഫയലുകള്‍ സൂക്ഷിച്ചു വയ്ക്കുവാനും സുഹൃത്തുകള്‍ക്കു  കൈമാറ്റം ചെയാനും ഉള്ള സുരക്ഷിത മാര്‍ഗം .കൂട്ടത്തില്‍ എടുത്തു പറയേണ്ടുന്ന സവിശേഷത ഇതിന്റെ പ്രവര്‍ത്തന രീതി തന്നെയാണ് .

ഇന്റര്‍നെറ്റ്‌ ബ്ലോക്കിംഗ് എങ്ങനെ തടയാം

ദ്യമായി ഗള്‍ഫില്‍ വരുന്ന ആളുകളുടെ വലിയ ഒരു പ്രശ്നം ആണ്  ഇന്റര്‍നെറ്റ്‌  ബ്ലോക്കിംഗ് .അനാവശ്യമായ ഉള്ളടക്കം ഉള്ള സൈറ്റുകളെ നിയന്തൃക്കുവനാണ്  പ്രധാനമായും ഭരണകൂടങ്ങള്‍ ഈ വഴി ഉപയോഗിക്കുന്നത് .എന്നാല്‍ പലപ്പോഴും ചില്ല പ്രത്യക കാരണങ്ങള്‍ കൊണ്ടും ചില്ല നല്ല സൈറ്റുകളും ഈ ബ്ലോക്കിങ്ങിനു ഇരയാകാറുണ്ട്  അതില്‍ ചിലതാണ്  ഓര്‍ക്കുട്ട് ,ഫെയസ് ബുക്ക്‌ ,ഹൈ ഫൈവ് തുടങ്ങിയവ . ഇതിനെ മറികടക്കുവാന്‍ പലരും ഒരുപാടു വെള്ളം കുടികേണ്ടി വരാറുണ്ട് .പലതരത്തില്‍ പണി  പയറ്റിയും പണി പാളിയും അവസാനം നാം വിജയിക്കാറുണ്ട്  അങ്ങനെ അവസാനം  വിജയിച്ച ചില്ല പണികള്‍ ആണു ultra surf , hotspot shield തുടങ്ങിയവ .ഞാന്‍ നിങ്ങക്ക്  ഇന്നു പരിചയപെടുത്തുന്ന ഒരു  എളുപ്പമുള്ള മാര്‍ഗം ആണ്  ultra surf. 
 ഇതു മറ്റുള്ള സോഫ്റ്റ്‌വെയര്‍ പോലെ സിസ്റ്റത്തില്‍ ഇന്‍സ്റ്റോള്‍ ചെയ്യണ്ട .കാരണം ഇതൊരു പോര്‍ട്ടബിള്‍ അപ്ലിക്കേഷന്‍ ആണ്.ഡൌണ്‍ലോഡ് ചെയ്ത ശേഷം ഓപ്പണ്‍ ചെയുക അപ്പോള്‍ ചിത്രത്തില്‍ കാണുനത്തു പോലെ അതു പ്രവര്‍ത്തിച്ചു തുടങ്ങും ."successfully connected to server " എന്നു കാണിച്ചു കൊണ്ട് ഒരു വെബ്‌ ബ്രൌസര്‍ ഓപ്പണ്‍ ആയാല്‍ നമ്മള്‍ ഇപ്പോള്‍ ബ്ലോക്കിങ്ങില്‍ നിന്നും ഒഴിവാക്കപ്പെട്ടു എന്നു മനസിലാക്കാം .ഇനി ധൈര്യം ആയി  ബ്ലോക്ക്‌ സൈറ്റ് ഒക്കെ കേറി ഇറങ്ങാം .സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോടാന്‍ ഇവിടെ കിളികികോ .പിന്നെ വീണ്ടും പഴയ നെറ്റ് വോര്കില്‍ തിരികെ വരാന്‍ exit ബട്ടണ്‍  അമര്‍ത്തി  തിരികെ വരാം . അപ്പോള്‍ close IE and exit എന്നു സെലക്ട്‌ ചെയാന്‍ മറക്കലെ..


NB:ഇതൊക്കെ പറഞ്ഞു തന്നിട്ട് എന്തെങ്കിലും കുരുടകേട്‌ ഒപ്പിച്ചാല്‍ ഞാന്‍ ഉത്തരവാദി ആയിരികില്ല പറഞ്ഞെകാം....

ടോറന്റ് ഡൌണ്‍ലോഡ് ചെയ്യാം ടോറന്റ് ക്ലയന്റ് സഹായം ഇല്ലാതെ തന്നെ

ഇന്നു ഞാന്‍ നിങ്ങള്ക്ക് ഒരു ചെറിയ പരിപാടി പഠിപ്പിച്ചു തരാം.പലപ്പോഴും വലുപ്പം കൂടിയ ഫയലുകള്‍ കൈമാറ്റം ചെയ്യാന്‍ ടോറന്റ് സോഫ്റ്റ്‌വെയര്‍ നാം ഉപയോഗിക്കുന്നു .പലപ്പോഴും പകര്‍പ്പവകാശം ഇല്ലാത്ത വീഡിയോയും, പാട്ടുകളും ,സോഫ്റ്വേയരുകളും ഒക്കെ ഇതില്‍പ്പെടും .ടോറന്റ്  ഉപയോഗിക്കുനവരുടെ പ്രധാന പ്രശ്നം  ആണ് എന്താണ് അവര്‍  ഡൌണ്‍ലോഡ് ചെയുന്നത് എന്ന് മറ്റുള്ളവര്‍ മനസിലാക്കും എന്നത്.Bit-torrent, Utorrent തുടങ്ങിയ സോഫ്റ്റ്‌വയറുകള്‍ ആണ് ആളുകള്‍ പ്രധാനമായും ഉപയോഗിക്കുനത് .ഇവയുടെ സഹായം ഇല്ലാതെ എങ്ങനെ നമ്മുക്ക് ടോറന്റ് ഡൌണ്‍ലോഡ് ചെയാം എന്ന് നോക്കാം .ഇതിന്നു വേണ്ടി നമ്മള്‍ ആദ്യമായി പരിചയപ്പെടുന്നതു ഒരു വെബ്‌ സൈറ്റ് ആണ്
 

അടുത്ത പേജിൽ

.

കൂടി കയറി

നോക്കു

.