തീ കുറുക്കന്‍റെ നുറുങ്ങുകള്‍....



ഈ പോസ്റ്റ്‌  ഫയര്‍ഫോക്സ് ബ്രൌസര്‍ ഉപയോഗികുനവര്‍ക്ക് മാത്രം ഉള്ളതാണ് .


ആഡ്-ഓണ്‍ (Add-ons) 
മോസില ഫയര്‍ ഫോക്സില്‍ കൂടി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ചെറു സോഫ്റ്റ്‌വെയറുകള്‍ ആണ് ഇവ.നമ്മുടെ ബ്രൌസര്‍ സംബന്ധിച്ച ആവിശ്യങ്ങള്‍ക്ക് വേണ്ടി നമ്മുക്ക് ഇവയെ ഉപയോഗിക്കാം. ഇതില്‍ നിന്നും ഞാന്‍ പരീക്ഷിച്ചു വിജയിച്ച ചില ആഡ്-ഓണ്‍ ഞാന്‍ നിങ്ങള്ക്ക് പരിചയപ്പെടുത്തുന്നു .

1. ആഡ് ബ്ലൊക്ക് പ്ലസ്‌ (Adblock Plus)

പലപ്പോഴും പല അവശ്യ സൈറ്റുകളില്‍ കയറുമ്പോള്‍ നമ്മള്‍ പരസ്യം കൊണ്ട് വിഷമികാറുണ്ട് .എങ്ങന്നെ വരുന്ന പരസ്യങ്ങളെ നിലക്ക് നിര്‍ത്താന്‍ കഴിയുന്ന ആഡ് ഓണ്‍ ആണ് ആഡ് ബ്ലോക്ക്‌ പ്ലസ്‌.ഒരു വിധം എല്ലാ പരസ്യങ്ങളും ഇവന്‍ നമ്മുക്ക് ബ്ലോക്ക്‌ ചെയ്തു തരുനുണ്ട് . ചില സൈറ്റുകള്‍ നമ്മള്‍ പരസ്യം തടയുനത് കൊണ്ട് നമ്മെ വിവരങ്ങള്‍ കാണാന്‍ അനുവദികാറില്ല. അങ്ങനെയുല്ലപ്പോള്‍ ആ പേജിലെ മാത്രം പരസ്യങ്ങള്‍ അനുവദിക്കാന്‍ നമ്മുക്ക് ഈ ആഡ് ഓണ്‍ ഓപ്ഷന്‍ തരുന്നു.
ലിങ്ക് 

2.വീഡിയോ ഡൌണ്‍ലോഡ് ഹെല്‍പ്പര്‍ (Video DownloadHelper)


യുട്യൂബ് അടക്കമുള്ള പല വീഡിയോ ശയരിംഗ് സൈറ്റുകളില്‍ നിന്നും നമ്മുക്ക് ഇഷ്ടമുള്ള വീഡിയോകള്‍ നമ്മുടെ കമ്പ്യൂട്ടറില്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ നാം ആഗ്രഹികാറുണ്ട് എന്നാല്‍ എങ്ങെനെ? എന്ന ചോദ്യത്തിന്നു ഒരു ലളിതമായ ഉത്തരമാണ് വീഡിയോ ഡൌണ്‍ലോഡ് ഹെല്‍പ്പര്‍ . വിവിധ ഗുണ നിലവാരത്തില്‍ നമ്മുക്ക് വീഡിയോകള്‍ ഇതു ഉപയോഗിച്ച് ഡൌണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്നു .
ലിങ്ക് 

3.ഫ്ലാഗ് ഫോക്സ് (Flagfox)

നമ്മള്‍ ഉപയോഗിക്കുന്ന എല്ലാ വെബ്‌സൈറ്റുകളും പേരിനും അപ്പുറം ചില അക്കങ്ങളില്‍ കൂടിയാണ് ബന്ധപ്പെട്ടിരികുനത് അവയന്നു ഐ പി അഡ്രസുകള്‍. നിങ്ങളില്‍ ചിലരെങ്കിലും വിചാരിച്ചിരിക്കും ഇവയൊക്കെ എവിടെ നിനാന്നു വരുനത് എന്ന്. ഈ ആഡ് ഓന്നില്‍ കൂടെ നമ്മുക്ക് ഐ പി അഡ്രെസ്സ് ,സെര്‍വര്‍ ഇരിക്കുന്ന സ്ഥലം. ഏതു രാജ്യം തുടങ്ങിയവയെ കുറിച്ച് ഒരു വിശാലമായ വിവരണം ഈ കുഞ്ഞു ആഡ് ഓണ്‍ തരുന്നു.
ലിങ്ക് 

4.ഫസ്റെസ്റ്റ്‌ ഫോക്സ് (FastestFox)

 നമ്മള്‍ ഒരു വെബ്‌ സൈറ്റില്‍ ഒരു പേജ് വായിച്ചു കഴിയുമ്പോള്‍ അടുത്ത പേജ്‍ തുറകന്നായി കുറെ സമയം വേസ്റ്റ് ആകാറുണ്ട് . അതുപോലെ ഇടയ്ക്കു ചില വാക്കുകള്‍ പല സൈറ്റുകളില്‍ തിരയാനും ഒക്കെ നാം ശ്രമികാറുണ്ട് .അതിനു വേണ്ടി സഹായിക്കുന്ന ആഡ് ഓണ്‍ ആണു ഇത് ഒരു പേജ് വായിച്ചു കഴിയുമ്പോള്‍ താഴേക്ക് കഴ്സര്‍ നീക്കിയാല്‍ പുതിയ പേജില്‍ പ്രവേശിക്കുന്ന മനോഹരമായ .സുത്രങ്ങള്‍ ഇതില്‍ കൂടെ സാധ്യമാണ് .
ലിങ്ക് 

5. മിനിമൈസ് റ്റു ട്രേ റിവൈവിട് (MinimizeToTray revived)

പലരും ഓഫീസില്‍ കിട്ടുന്ന ഒഴിവു സമയങ്ങള്‍ നെറ്റില്‍ തിരയാന്‍ ഉപയോഗികാറുണ്ട് .ആ സമയത്ത് മേലുദ്യോഗസ്ഥന്‍ വന്നാല്‍ എന്താകുംഅവസ്ഥ ബ്രൌസര്‍ ക്ലോസ് ചെയ്യാന്‍ 
പെടാപാടു പ്പെടാറുണ്ട് അവര്‍കായി ഞാന്‍ ഈ ആഡ് ഓണ്‍ സമര്‍പ്പിക്കുന്നു . ഒന്ന് മിനിമൈസ് ചെയ്താല്‍ നമ്മുടെ കുറുക്കന്‍ ഒരു വലത്തേ മൂലയ്ക്ക് പോയി അടങ്ങി ഇരിക്കുനത് കാണാം .ഈ പരിപാടി വിന്‍ഡോസില്‍ മാത്രമേ നടക്കു. 
ലിങ്ക് 
(പണി എടുക്കാന്‍ പോയാല്‍ പണി എടുകണം ..വേണ്ടാത്ത പണിക്ക് പോയി പണി കിട്ടിയാല്‍ എന്നെ വിളികേണ്ട വിശുദ്ധന്‍ :3നാം അദ്യായം 3നാം വാക്യം)

6. അനോണിമോക്സ്‌ (AnonymoX)

ഗള്‍ഫില്‍ ഒക്കെയുള്ള സൈറ്റ്ബ്ലോകില്‍ ഉപയോഗിക്കാവുന്ന ഒരു ആഡ് ഓണ്‍ അന്ന് ഇതു.നമ്മുടെ ഐപി മറ്റുള്ള രാജ്യത്തെ ഐപി മാറ്റി നമ്മുക്ക് ഈ നിയന്ത്രണങ്ങളില്‍ നിന്നും രക്ഷ നേടാം . ഈ ആഡ്-ഓണ്‍ ഒരു ദിവസം അഞ്ഞൂറ് എം.ബി വരെ നമ്മുക്ക് ഫ്രീ ആയി ഉപയോഗിക്കാന്‍ സഹായിക്കുന്നു. കൂടുതല്‍ ചോദിച്ചാല്‍ കാശു ചോദിക്കും .അത്യാവശ്യം ഉണ്ടെങ്കില്‍ അതും നോക്കാം.( വിശുദ്ധന്‍ 3നാം  അദ്യായം 3നാം വാക്യം മറകേണ്ട )
ലിങ്ക് 

ഹോ ഒറ്റ ഇരുപ്പിന്നു എഴുതി കൈ വേദനിക്കുന്നു പിന്നെ കാണാം.....
 

അടുത്ത പേജിൽ

.

കൂടി കയറി

നോക്കു

.