സ്ക്രീന്‍ഷോട്ടുകള്‍ സൂക്ഷിക്കാം
ഫേസ്ബുക്ക് പോലെയുള്ള മാദ്യമങ്ങളില്‍ നമ്മള്‍ പലപ്പോഴും പലതും ഷെയര്‍ ചെയ്യാറുണ്ട് . പലതും പലരും ഓണ്‍ലൈന്‍ പത്രങ്ങളില്‍ നിന്നും മറ്റു സൈറ്റില്‍ നിന്നും കോപ്പി ചെയ്യുനതാണ് . ചിലര്‍ ഒക്കെ ഈ കോപ്പി പേസ്റ്റ് പരിപാടിയില്‍ വിജയിക്കാറുണ്ട് .എന്നാല്‍ പലപ്പോഴും നമ്മുക്ക് പലതും അതേ ഭംഗിയില്‍ കിട്ടാറില്ല .ഇവിടെയാണ് സ്ക്രീന്‍ഷോട്ടുകള്‍ കടന്നു വരുന്നത് .നമ്മള്‍ കമ്പ്യൂട്ടര്‍ മോണിറ്ററില്‍ കാണുന്ന എന്തിനെയും ചിത്രങ്ങള്‍ ആയി മാറ്റി എടുക്കാന്‍ സ്ക്രീന്‍ഷോട്ടുകള്‍ സഹായിക്കുന്നു . പലരും ചില വെബ്സൈറ്റിലെ വിവരങ്ങള്‍ മറ്റുളവര്‍ക്ക് അയച്ചു കൊടുക്കാനായി കീബോര്‍ഡിലെ സ്ക്രീന്‍ഷോട്ട് ബട്ടണ്‍ അമര്‍ത്തി ആ മോണിറ്ററില്‍ എന്തെല്ലാം ഓപ്പണ്‍ ആയിട്ടുണ്ടോ അതിനെയെല്ലാം ഉള്‍പെടുത്തി ചിത്രങ്ങള്‍ ആകി അയക്കാറുണ്ട് .ഇതു പലപ്പോഴും നമ്മുടെ കമ്പ്യൂട്ടറില്‍ ഉള്ള മറ്റു ഉള്ളടക്കം കൂടി ചേര്‍ന്ന് പലരുടെയും കൈയ്യില്‍ എത്താറുണ്ട് . ആവശ്യമായ കാര്യങ്ങള്‍ മാത്രം തിരഞ്ഞെടുത്തു സ്ക്രീന്‍ഷോട്ട് ആക്കി അയക്കാന്‍ കഴിഞ്ഞാല്‍ നന്നായിരിക്കും എന്ന് തോന്നാറില്ലേ?
അത്തരം ആവിശ്യങ്ങള്‍ക്ക് ഉപകരപെടുന്ന ഒരു സോഫ്റ്റ്‌വെയര്‍ ആണ് ഷെയര്‍ എക്സ് (shareX). വളരെ ചെറിയ സൈസില്‍ ഉള്ളതാണെങ്കിലും ഇവന്‍ ആളു പുലിയാണ്.
ഒരുപാടു പ്രത്യേകതകള്‍ നിറഞ്ഞതാണ് ഈ സോഫ്റ്റ്‌വെയര്‍ .ഇതില്‍ നിങ്ങള്ക്ക് ഷോര്‍ട്ട് കീ മൂലമോ പ്രിന്‍റ് സ്ക്രീന്‍ ബട്ടണ്‍ അമര്‍ത്തിയോ ചിത്രങ്ങള്‍ എടുക്കാന്‍ കഴിയും .കൂടാതെ എടുത്ത ചിത്രങ്ങള്‍ക്ക് കുറച്ചു മിനിക്കു പണി ഒക്കെ നടത്തി കംപ്യൂട്ടറില്‍ സൂക്ഷിക്കുകയോ , നിങ്ങളുടെ ഓണ്‍ലൈനില്‍ സ്റ്റോര്‍ ചെയ്യുകയോ ചെയ്യാം . ഇനി ഒരു ചെറു ചലച്ചിത്ര ആക്കുവാനും ഇതിലുടെ കഴിയും .ഏടുത്ത ചിത്രങ്ങള്‍ കൃത്യമായി മാസങ്ങള്‍ അനുസരിച്ച് പ്രത്യേകം ഫോള്‍ഡറില്‍ ഇതു സൂക്ഷിക്കുന്നു .
ഇതൊരു ഫ്രീ സോഫ്റ്റ്‌വെയര്‍ ആണ് . തര്കാലം ഒരുപാടു ടൈപ്പ് ചെയ്യാന്‍ പറ്റുന്നില്ല .ഇനി ഉള്ളത് നിങ്ങള്‍ തന്നെ ഡൌണ്‍ലോഡ് ചെയ്തു ..ചെയ്തു പഠിച്ചുകൊള്ളു.. ഡൌണ്‍ലോഡ് ചെയ്യാന്‍ ഉള്ള ലിങ്ക് ഇന്നാ പിടിച്ചോ
0 comments:
Post a Comment