Social Icons

Featured Posts

Numeric Converter -Georgian to Arabic

 

Numeric Converter -Georgian to Arabic


Convert Your Georgian Numbers To Hijri 

Download Link For Windows: Click Here
(Portable)


Georgian To Arabic 

വേര്‍ഡ്‌ ഡോകുമെന്റുകളിലെ പാസ്സ്‌വേര്‍ഡ്‌ നീക്കം ചെയ്യാന്‍





വേര്‍ഡ്‌ ഡോക്യുമെന്റ് പാസ്സ്‌വേര്‍ഡ്‌ നീക്കം ചെയ്യുനതിനായി ആദ്യമായി. ഡോക്യുമെന്റ് save as ചെയ്തു .docx എന്ന ഫോര്‍മാറ്റില്‍ സേവ് ചെയ്യുക .








ഇപ്പോള്‍ കിട്ടിയ ഡോക്യുമെന്റ് ഫയലിന്റെ എക്സ്റെന്ഷന്‍ മാറ്റി zip എന്ന് ആക്കുക്ക .








ഇങ്ങനെ കിട്ടുന്ന സിപ്പ് ഫയല്‍ തുറന്ന്നു word എന്ന പേരില്‍ ഉള്ള ഫോൾഡറിലെ  settings.xml എന്ന ഫയല്‍ ഡിലീറ്റ് ചെയ്യുക .



















zip ഫയല്‍ ക്ലോസെ ചെയ്ത ശേഷം വീണ്ടും പഴയ എക്സ്റ്റന്‍ഷന്‍ ആയ .docx എന്ന് തന്നെ തിരുത്തുക തീര്‍ച്ചയായും നിങ്ങളുടെ വേര്‍ഡ്‌ ഫയല്‍ പാസ്സ്‌വേര്‍ഡ്‌ നീക്കം ചെയ്തതായി കാണാം .

ഇന്റര്‍നെറ്റ്‌ ഇല്ലാതെയും വെബ്സൈറ്റ് സന്ദര്‍ശിക്കാം




ല്ല സൈറ്റ് ആയിരുന്നു പിന്നീടു വന്നു നോക്കാം  എന്ന് കരുതി ബുക്ക്‌മാര്‍ക്ക്‌ ഒക്കെ ചെയ്തു വച്ചതായിരുന്നു .ദാ ഇന്ന് നോക്കുമ്പോള്‍ സൈറ്റ് നിലവില്‍ ഇല്ലെന്ന് ...ഒരു മാതിരി മറ്റേ പരിപാടി ആയി പോയി ......ഇനി അത് വന്നാ വന്നു . ഈ തിരക്കു പിടിച്ചു ഓടി നടക്കുന്ന ഞാന്‍ എങ്ങനയാ ഈ വെബ്സൈറ്റ് മൊത്തം വായിച്ചു തീര്‍ക്കുന്നത്‌ ...അപ്പോഴാണ് ബള്‍ബ്‌ കത്തി തുടങ്ങിയത് .ഈ വെബ്സൈറ്റ് ഒക്കെ മൊത്തത്തില്‍ അങ്ങ് സേവ് ചെയ്തു കമ്പ്യൂട്ടറില്‍ ആകിയാലോ .പക്ഷെ എങ്ങന്നെ ??? ഗൂഗിള്‍ അമ്മച്ചി ശരണം തപ്പി നോക്കി കൊള്ളാം ധാ കിടക്കുന്നു ഒരു കോട്ടയ്ക്കു .. സംഭവം എന്‍റെ മാത്രം പ്രശ്നം അല്ല ..ഒരുപാട് എണ്ണതിന്നു .പണി കിട്ടിയതാ .പണ്ട് എവിടേയോ പഠിച്ച പോലെ അവശ്യം ആണല്ലോ സൃഷ്ടിയുടെ മാതാവ്‌ .....കിട്ടി.(HTTrack website copier) കുഴപ്പം ഇല്ല ..സാധനം കൊള്ളാം .വെറുതേ അങ്ങ് അടിച്ചുമാറ്റുന്ന പരിപാടി അല്ല .ഒരോന്നും ഇനം തിരിച്ചു നല്ല വൃത്തിയായി അടിച്ചു മാറ്റി ഏതൊക്കെ എന്തൊക്കെ തരം എന്ന് നോക്കി പട്ടിക തിരിച്ചു സേവ് ചെയ്യാം.കുത്തി നോക്ക് . അഭിപ്രായം അറിയിക്കാന്‍ മറകേണ്ട ...
.സംഭവം ഇന്‍സ്റ്റോള്‍ ചെയ്യാതെയും ഉപയോഗിക്കാം ...ഡൌണ്‍ലോഡ് ചെയ്യാന്‍
ഇനി ഒഫിഷ്യല്‍ ലിങ്ക് തന്നെ വേണോ കുത്തിക്കോ . നോക്കി നിക്കണ്ട സംഭവം ഫുള്‍ ഫ്രീ അല്ലേ ..കണ്ണുമടച്ചു ഡൌണ്‍ലോഡ് ......


സ്ക്രീന്‍ഷോട്ടുകള്‍ സൂക്ഷിക്കാം

സ്ക്രീന്‍ഷോട്ടുകള്‍ സൂക്ഷിക്കാം


ഫേസ്ബുക്ക് പോലെയുള്ള മാദ്യമങ്ങളില്‍ നമ്മള്‍ പലപ്പോഴും പലതും ഷെയര്‍ ചെയ്യാറുണ്ട് . പലതും പലരും ഓണ്‍ലൈന്‍ പത്രങ്ങളില്‍ നിന്നും മറ്റു സൈറ്റില്‍ നിന്നും കോപ്പി ചെയ്യുനതാണ് . ചിലര്‍ ഒക്കെ ഈ കോപ്പി പേസ്റ്റ് പരിപാടിയില്‍ വിജയിക്കാറുണ്ട് .എന്നാല്‍ പലപ്പോഴും നമ്മുക്ക്  പലതും  അതേ ഭംഗിയില്‍ കിട്ടാറില്ല .ഇവിടെയാണ് സ്ക്രീന്‍ഷോട്ടുകള്‍ കടന്നു വരുന്നത് .നമ്മള്‍ കമ്പ്യൂട്ടര്‍ മോണിറ്ററില്‍ കാണുന്ന എന്തിനെയും ചിത്രങ്ങള്‍ ആയി മാറ്റി എടുക്കാന്‍ സ്ക്രീന്‍ഷോട്ടുകള്‍ സഹായിക്കുന്നു . പലരും ചില വെബ്സൈറ്റിലെ വിവരങ്ങള്‍ മറ്റുളവര്‍ക്ക്  അയച്ചു കൊടുക്കാനായി കീബോര്‍ഡിലെ സ്ക്രീന്‍ഷോട്ട് ബട്ടണ്‍ അമര്‍ത്തി  ആ മോണിറ്ററില്‍ എന്തെല്ലാം ഓപ്പണ്‍ ആയിട്ടുണ്ടോ അതിനെയെല്ലാം ഉള്‍പെടുത്തി ചിത്രങ്ങള്‍ ആകി അയക്കാറുണ്ട് .ഇതു പലപ്പോഴും നമ്മുടെ കമ്പ്യൂട്ടറില്‍ ഉള്ള മറ്റു ഉള്ളടക്കം കൂടി ചേര്‍ന്ന് പലരുടെയും കൈയ്യില്‍ എത്താറുണ്ട് . ആവശ്യമായ കാര്യങ്ങള്‍ മാത്രം തിരഞ്ഞെടുത്തു സ്ക്രീന്‍ഷോട്ട് ആക്കി അയക്കാന്‍ കഴിഞ്ഞാല്‍ നന്നായിരിക്കും എന്ന് തോന്നാറില്ലേ?
അത്തരം ആവിശ്യങ്ങള്‍ക്ക് ഉപകരപെടുന്ന ഒരു സോഫ്റ്റ്‌വെയര്‍ ആണ് ഷെയര്‍ എക്സ് (shareX). വളരെ ചെറിയ സൈസില്‍ ഉള്ളതാണെങ്കിലും ഇവന്‍ ആളു പുലിയാണ്.
ഒരുപാടു പ്രത്യേകതകള്‍ നിറഞ്ഞതാണ് ഈ സോഫ്റ്റ്‌വെയര്‍ .ഇതില്‍ നിങ്ങള്ക്ക് ഷോര്‍ട്ട് കീ മൂലമോ പ്രിന്‍റ് സ്ക്രീന്‍ ബട്ടണ്‍ അമര്‍ത്തിയോ ചിത്രങ്ങള്‍ എടുക്കാന്‍ കഴിയും .കൂടാതെ എടുത്ത ചിത്രങ്ങള്‍ക്ക് കുറച്ചു മിനിക്കു പണി ഒക്കെ നടത്തി കംപ്യൂട്ടറില്‍ സൂക്ഷിക്കുകയോ , നിങ്ങളുടെ ഓണ്‍ലൈനില്‍ സ്റ്റോര്‍ ചെയ്യുകയോ ചെയ്യാം . ഇനി ഒരു ചെറു ചലച്ചിത്ര ആക്കുവാനും ഇതിലുടെ കഴിയും .ഏടുത്ത ചിത്രങ്ങള്‍ കൃത്യമായി മാസങ്ങള്‍ അനുസരിച്ച് പ്രത്യേകം ഫോള്‍ഡറില്‍ ഇതു സൂക്ഷിക്കുന്നു .
ഇതൊരു ഫ്രീ സോഫ്റ്റ്‌വെയര്‍ ആണ് . തര്കാലം ഒരുപാടു ടൈപ്പ് ചെയ്യാന്‍ പറ്റുന്നില്ല .ഇനി ഉള്ളത് നിങ്ങള്‍ തന്നെ ഡൌണ്‍ലോഡ് ചെയ്തു ..ചെയ്തു പഠിച്ചുകൊള്ളു.. ഡൌണ്‍ലോഡ് ചെയ്യാന്‍ ഉള്ള ലിങ്ക്  ഇന്നാ പിടിച്ചോ
 

അടുത്ത പേജിൽ

.

കൂടി കയറി

നോക്കു

.