ഇതാ ഒരു ഫ്രീ ഫയല്‍ കംപ്രസ്സര്‍


രു ഫയല്‍ കംപ്രസ്സര്‍ അതും ഫ്രീ ആയി .നമ്മളില്‍  പലരും ഫയല്‍ കംപ്രസ്സ് ചെയുവാന്‍ പലതരത്തില്‍ ഉള്ള കംപ്രസ്സര്‍ ഉപയോഗിക്കാറുണ്ട്  വിന്‍ റാര്‍, വിന്സീപ് തുടങ്ങിയവ ഒക്കെ ഇവയില്‍ ചിലതാണ് .പലപ്പോഴും പലരുടെയും കമ്പ്യൂട്ടറില്‍ ഒരു കംപ്രസ്സ് ഫയല്‍ തുറക്കാന്‍ ശ്രമിച്ചാല്‍ "നിനക്ക്  ഫ്രീ തരാന്‍ പറ്റില്ല .വേണമെങ്കില്‍ കാശു കൊടുത്തു ലൈസന്‍സ് വാങ്ങു അതല്ലെങ്കില്‍ നീ കുറച്ചു കഴിഞ്ഞു ഉപയോഗിച്ചാല്‍ മതി "എന്നൊക്കെ മട്ടില്‍ ഉള്ള ആഹ്വാനങ്ങളും ആയി  പല വിന്‍ റാറും,വിന്‍ സിപും ഒക്കെ കിടക്കുന്നത്  ഞാന്‍ കണ്ടിട്ടുണ്ട് . പലപ്പോഴും നമ്മളില്‍ പലരും ഇതു മറികടക്കാന്‍ ക്രാക്ക് ചെയ്യാനും പാച്ചു ചെയ്യന്നും ഒക്കെ പോകാറുണ്ട്  എന്തിനാ വെറുതെ ആവശ്യം ഇല്ലാത്ത പണിക്കൊക്കെ പോകുന്നത് . നിങ്ങള്ക്ക് ഞാന്‍ തികച്ചും സൌജന്യമായി ലഭിക്കുന്ന ഒരു കംപ്രേസര്‍ പരിചയ  പെടുത്താം . 
മറ്റു ഫയല്‍ കംപ്രസ്സര്‍ ചെയ്യുന്ന എല്ലാ പണികളും ഇവനെയും കണ്ട് നമുക്ക് എടുപ്പിക്കാം .ലളിതമായ പ്രവര്‍ത്തന രീതി തന്നെയാണ് ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചിരിക്കുനത് .ഒരു ഫയല്‍ മാത്രം കംപ്രസ്സ്  ചെയ്യാനും .ഒരുപാടു ഫയലുകള്‍ ഒരുമിച്ചു കംപ്രസ്സ് ചെയ്തു ഒറ്റ ഫയല്‍ ആക്കുവാനും  .വലിയ ഫയലുകളെ കംപ്രസ്സ് ചെയ്തു മുറിച്ചു പല കഷണങ്ങള്‍ ആക്കി മാറ്റുവാനും ഈ കംപ്രേസ്സെറിനു കഴിയും .അതു കുടാതെ പല തരത്തില്‍ ഉള്ള ഫോര്‍മാറ്റുകളില്‍ നമുക്ക് ഇതു ഉപയോഗിച്ചു നമ്മുക്ക്  കംപ്രേസ്സും , അണ്‍ കംപ്രേസ്സും ഒക്കെ ചെയ്യാന്‍  കഴിയും .ഇതു തികച്ചു ഓപ്പണ്‍ സോഴ്സ്  ആയുള്ള സോഫ്റ്റ്‌വെയര്‍ ആയതുകൊണ്ട് ലൈസന്‍സ് തികച്ചും സൌജന്യമാണ്.

ഡൌണ്‍ലോഡ് ചെയാന്‍ ഉള്ള ലിങ്കുകള്‍ 
64 ബിറ്റ് കമ്പ്യൂട്ടര്‍ .

N B : തികച്ചും വ്യക്തിപരമായ ഒരു അഭിപ്രായം "ഞാന്‍ ഇതു കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഉപയോഗിക്കുന്നു വളരെ നല്ല സോഫ്റ്റ്‌വെയര്‍ ആണ് "

1 comments:

  1. arun valare nalla postukal .ellam vayichu othiri ishtappettu , plz visit my blog . etipsweb.blogspot.com

    ReplyDelete

 

അടുത്ത പേജിൽ

.

കൂടി കയറി

നോക്കു

.