Put.io ഇതെന്താ ഈ പുട്ട് ?



മയം കിട്ടിയാല്‍ നെറ്റില്‍ അലഞ്ഞു നടക്കുന്ന ശീലം ഉള്ള ആള്‍ ആയതു കൊണ്ട് ഞാന്‍ അത്രയ്ക്കങ്ങോട്ട് ഞെട്ടിയില്ല ,.ഇതു പോലെ എന്തെല്ലാം നമ്മള്‍ കണ്ടിരിക്കുന്നു പിന്നെയാ ഈ പുട്ട് .ഇനി ഞാന്‍ കണ്ട പുട്ട് എന്താണെന്നു  പറയാം .നമ്മള്‍ മുന്‍പ് ടോറന്റ് ഡയറക്റ്റ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഒരു വഴി പഠിച്ചിരുന്നു .ഇവനും ആ കൂട്ടതില്‍ പെട്ടവനാ .ടോരെന്റിനെ ഡയറക്റ്റ് ലിങ്ക് ആകി തരും ഈ പുട്ട് .ഇതു ശരിക്കും ടോറന്റ് ഡൌണ്‍ലോഡ് ചെയാന്‍ മാത്രം ഉള്ള ഒരു പരിപാടി അല്ല .ഇതൊരു ക്ലൌഡ് സ്റ്റോര്‍ സ്പേസ് ആണ് .നമ്മുടെ ഫയലുകള്‍ സൂക്ഷിച്ചു വയ്ക്കുവാനും സുഹൃത്തുകള്‍ക്കു  കൈമാറ്റം ചെയാനും ഉള്ള സുരക്ഷിത മാര്‍ഗം .കൂട്ടത്തില്‍ എടുത്തു പറയേണ്ടുന്ന സവിശേഷത ഇതിന്റെ പ്രവര്‍ത്തന രീതി തന്നെയാണ് .
ആദ്യമായി നമുക്ക് ഇതില്‍ രജിസ്റ്റര്‍ ചെയുകയാണ് വേണ്ടത് .രജിസ്റ്റര്‍ ചെയ്യാന്‍  ആയി ഇവിടെ കൊടുത്തിട്ടുള്ള ലിങ്കില്‍ ക്ലിക്ക് ചെയുക .ഈ ലിങ്കില്‍ കൂടെ അക്കൗണ്ട്‌ നിര്‍മിച്ചാല്‍ നിങ്ങള്ക്ക് നിങ്ങള്ക്ക് 1.34ജീബീ സ്ഥലം സൌജന്യമായി സ്വന്തം ആകാം.അതല്ല കൂടുതല്‍ സ്ഥലം ആവശ്യം  ഉണ്ടെങ്കില്‍ കാശു മുടക്കി അതും സ്വന്തം ആക്കം .അക്കൗണ്ട്‌ ഉണ്ടാക്കി കഴിഞ്ഞാല്‍ നമ്മുക്ക് എങ്ങനയാണ്‌ ടോറന്റ് ഡൌണ്‍ലോഡ് ചെയ്യുന്നത്  എന്ന് നോക്കാം .
 ആദ്യമായി  TRANSFERS എന്ന ടാബ് ക്ലിക്ക് ചെയുക .അപ്പോള്‍ അതില്‍ ഉള്ള Add new files എന്ന ബട്ടണ്‍ ക്ലിക്ക്  ചെയുക .അതില്‍ നിന്നും Enter URLs to fetch എന്ന ഓപ്ഷന്‍ സെലക്ട്‌  ചെയ്തു ടോരെന്റിനു വേണ്ടിയുള്ള magnet ലിങ്കോ , ഡയറക്റ്റ് ലിങ്കോ പേസ്റ്റ് ചെയ്തു നമ്മുക്ക് ഫയലുകള്‍ നമ്മുടെ സ്പേസില്‍ ആഡ് ചെയാവുനതാണ് . upload from your computer  എന്ന  ഓപ്ഷനില്‍ കൂടെ ടോറന്റ് ഫയല്‍,അല്ലെങ്കില്‍ നമ്മുക്ക് അവശ്യം ഉള്ള ഫയല്‍ കൂട്ടിചെര്‍ക്കാവുനതാണ് .
നമ്മള്‍ ടോരെന്റില്‍ നിനാണ്  ഫയല്‍ എടുക്കുനത് എങ്കില്‍.നമ്മുക്ക് മുന്‍പ് ആരെങ്കിലും ഈ സര്‍വീസ് ഉപയോഗിച്ചിട്ടുണ്ട് എങ്കില്‍  നമ്മുക്ക്  അധികം കാത്തു നില്‍കേണ്ടി വരില്ല .പെട്ടെന്നു ഡൌണ്‍ലോഡ് നടക്കും .
 മറ്റുളത്തില്‍ നിന്നും വത്യസ്തമായി ഇതില്‍ ഉള്ളത്  ,നമ്മള്‍ വീഡിയോ ഫയല്‍  ആണ്  ഡൌണ്‍ലോഡ് ചെയുനത്‌ എങ്കില്‍ .അതു ഓണ്‍ലൈനില്‍ തന്നെ കാണുവാന്‍ ഉള്ള  സൗകര്യം  ലഭിക്കുന്നു .

ഇതു കൂടാതെ വീഡിയോ മൊബൈല്‍ വീഡിയോ ഫോര്മാട്ടിലേക്ക് കണ്‍വേരറ്റു ചെയ്യാനും  ഇതില്‍ സൗകര്യം ലഭിക്കുന്നു .കൂടാതെ ഇതില്‍ ഉള്ള സുഹൃത്തുകളുമായ് നമ്മുക്ക് ഫയലുകള്‍ കൈമാറാനും കഴിയും .എങ്ങനെയുണ്ട്  നമ്മുടെ പുട്ട് ഉപയോഗിച്ച് നോക്കിട്ടു അഭിപ്രായം പറയണം കേട്ടോ 
 വീണ്ടും ഒരിക്കല്‍ക്കൂടി അക്കൗണ്ട്‌  ഉണ്ടാക്കാനുള്ള ലിങ്ക് തരുന്നു 

പറഞ്ഞത് തന്നെ വീണ്ടും പറഞ്ഞാല്‍ ബോര്‍ അടിക്കും എന്ന് അറിയാം എന്നാല്ലും പറയുവാ 
NB:ഒരു പ്രത്യേക അറിയിപ്പ് 

ഞാന്‍ എപ്പോള്‍ പറഞ്ഞു തന്ന വിവരങ്ങള്‍ നല്ലതിന് മാത്രം ഉപയോഗിക്കുക .
പകര്‍പ്പവകാശം ഇല്ലാത്ത വസ്തുക്കള്‍ ഡൌണ്‍ലോഡ്  ചെയുന്നത് കുറ്റകരമാണ് ....
ഈ ബ്ലോഗില്‍ ഉള്ള വിവരങ്ങള്‍ തെറ്റായ കാര്യങ്ങള്‍ക്കു ഉപയോഗിച്ചാല്‍ ഞാനോ ഈ ബ്ലോഗോ ഉത്തരവാദികള്‍ ആയിരികില്ല .

0 comments:

Post a Comment

 

അടുത്ത പേജിൽ

.

കൂടി കയറി

നോക്കു

.