ഇതാ ഒരു ഫ്രീ ഫയല്‍ കംപ്രസ്സര്‍


രു ഫയല്‍ കംപ്രസ്സര്‍ അതും ഫ്രീ ആയി .നമ്മളില്‍  പലരും ഫയല്‍ കംപ്രസ്സ് ചെയുവാന്‍ പലതരത്തില്‍ ഉള്ള കംപ്രസ്സര്‍ ഉപയോഗിക്കാറുണ്ട്  വിന്‍ റാര്‍, വിന്സീപ് തുടങ്ങിയവ ഒക്കെ ഇവയില്‍ ചിലതാണ് .പലപ്പോഴും പലരുടെയും കമ്പ്യൂട്ടറില്‍ ഒരു കംപ്രസ്സ് ഫയല്‍ തുറക്കാന്‍ ശ്രമിച്ചാല്‍ "നിനക്ക്  ഫ്രീ തരാന്‍ പറ്റില്ല .വേണമെങ്കില്‍ കാശു കൊടുത്തു ലൈസന്‍സ് വാങ്ങു അതല്ലെങ്കില്‍ നീ കുറച്ചു കഴിഞ്ഞു ഉപയോഗിച്ചാല്‍ മതി "എന്നൊക്കെ മട്ടില്‍ ഉള്ള ആഹ്വാനങ്ങളും ആയി  പല വിന്‍ റാറും,വിന്‍ സിപും ഒക്കെ കിടക്കുന്നത്  ഞാന്‍ കണ്ടിട്ടുണ്ട് . പലപ്പോഴും നമ്മളില്‍ പലരും ഇതു മറികടക്കാന്‍ ക്രാക്ക് ചെയ്യാനും പാച്ചു ചെയ്യന്നും ഒക്കെ പോകാറുണ്ട്  എന്തിനാ വെറുതെ ആവശ്യം ഇല്ലാത്ത പണിക്കൊക്കെ പോകുന്നത് . നിങ്ങള്ക്ക് ഞാന്‍ തികച്ചും സൌജന്യമായി ലഭിക്കുന്ന ഒരു കംപ്രേസര്‍ പരിചയ  പെടുത്താം . 

Put.io ഇതെന്താ ഈ പുട്ട് ?



മയം കിട്ടിയാല്‍ നെറ്റില്‍ അലഞ്ഞു നടക്കുന്ന ശീലം ഉള്ള ആള്‍ ആയതു കൊണ്ട് ഞാന്‍ അത്രയ്ക്കങ്ങോട്ട് ഞെട്ടിയില്ല ,.ഇതു പോലെ എന്തെല്ലാം നമ്മള്‍ കണ്ടിരിക്കുന്നു പിന്നെയാ ഈ പുട്ട് .ഇനി ഞാന്‍ കണ്ട പുട്ട് എന്താണെന്നു  പറയാം .നമ്മള്‍ മുന്‍പ് ടോറന്റ് ഡയറക്റ്റ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഒരു വഴി പഠിച്ചിരുന്നു .ഇവനും ആ കൂട്ടതില്‍ പെട്ടവനാ .ടോരെന്റിനെ ഡയറക്റ്റ് ലിങ്ക് ആകി തരും ഈ പുട്ട് .ഇതു ശരിക്കും ടോറന്റ് ഡൌണ്‍ലോഡ് ചെയാന്‍ മാത്രം ഉള്ള ഒരു പരിപാടി അല്ല .ഇതൊരു ക്ലൌഡ് സ്റ്റോര്‍ സ്പേസ് ആണ് .നമ്മുടെ ഫയലുകള്‍ സൂക്ഷിച്ചു വയ്ക്കുവാനും സുഹൃത്തുകള്‍ക്കു  കൈമാറ്റം ചെയാനും ഉള്ള സുരക്ഷിത മാര്‍ഗം .കൂട്ടത്തില്‍ എടുത്തു പറയേണ്ടുന്ന സവിശേഷത ഇതിന്റെ പ്രവര്‍ത്തന രീതി തന്നെയാണ് .

ചരിത്രത്തില്‍ മറയുന്ന ഇരണ്ണിയല്‍ കൊട്ടാരം


മാദ്യമം ദിന പത്രത്തിലെ ഈ വാര്‍ത്തകള്‍ നിങ്ങള്‍ ഓരോരുത്തരെയും സ്വദീനിക്കും.വളരെ വേദനയോടെ കണ്ടു നില്‍ക്കേണ്ടി വരുന്ന ഒരു ചിത്രം ആണ് ഇരണ്ണിയല്‍ കൊട്ടാരത്തെ കുറിച്ച് ഇവിടെ നല്കിയിരിക്കുനത് .നമ്മുടെ ഓരോരുത്തരുടെയും ചരിത്രം ഉറങ്ങുന്ന ഇതുപോലെയുള്ള സ്മാരകങ്ങള്‍ സംരക്ഷികപെടുനില്ല എന്നതാന്നു സത്യം .ഇതിനേ കുറിച്ച് കൂടുതല്‍ അറിയുവാന്‍ ഇതില്‍ ഉള്ള ചിത്രങ്ങള്‍ നമ്മെ സഹായിക്കും .

ഇന്റര്‍നെറ്റ്‌ ബ്ലോക്കിംഗ് എങ്ങനെ തടയാം

ദ്യമായി ഗള്‍ഫില്‍ വരുന്ന ആളുകളുടെ വലിയ ഒരു പ്രശ്നം ആണ്  ഇന്റര്‍നെറ്റ്‌  ബ്ലോക്കിംഗ് .അനാവശ്യമായ ഉള്ളടക്കം ഉള്ള സൈറ്റുകളെ നിയന്തൃക്കുവനാണ്  പ്രധാനമായും ഭരണകൂടങ്ങള്‍ ഈ വഴി ഉപയോഗിക്കുന്നത് .എന്നാല്‍ പലപ്പോഴും ചില്ല പ്രത്യക കാരണങ്ങള്‍ കൊണ്ടും ചില്ല നല്ല സൈറ്റുകളും ഈ ബ്ലോക്കിങ്ങിനു ഇരയാകാറുണ്ട്  അതില്‍ ചിലതാണ്  ഓര്‍ക്കുട്ട് ,ഫെയസ് ബുക്ക്‌ ,ഹൈ ഫൈവ് തുടങ്ങിയവ . ഇതിനെ മറികടക്കുവാന്‍ പലരും ഒരുപാടു വെള്ളം കുടികേണ്ടി വരാറുണ്ട് .പലതരത്തില്‍ പണി  പയറ്റിയും പണി പാളിയും അവസാനം നാം വിജയിക്കാറുണ്ട്  അങ്ങനെ അവസാനം  വിജയിച്ച ചില്ല പണികള്‍ ആണു ultra surf , hotspot shield തുടങ്ങിയവ .ഞാന്‍ നിങ്ങക്ക്  ഇന്നു പരിചയപെടുത്തുന്ന ഒരു  എളുപ്പമുള്ള മാര്‍ഗം ആണ്  ultra surf. 
 ഇതു മറ്റുള്ള സോഫ്റ്റ്‌വെയര്‍ പോലെ സിസ്റ്റത്തില്‍ ഇന്‍സ്റ്റോള്‍ ചെയ്യണ്ട .കാരണം ഇതൊരു പോര്‍ട്ടബിള്‍ അപ്ലിക്കേഷന്‍ ആണ്.ഡൌണ്‍ലോഡ് ചെയ്ത ശേഷം ഓപ്പണ്‍ ചെയുക അപ്പോള്‍ ചിത്രത്തില്‍ കാണുനത്തു പോലെ അതു പ്രവര്‍ത്തിച്ചു തുടങ്ങും ."successfully connected to server " എന്നു കാണിച്ചു കൊണ്ട് ഒരു വെബ്‌ ബ്രൌസര്‍ ഓപ്പണ്‍ ആയാല്‍ നമ്മള്‍ ഇപ്പോള്‍ ബ്ലോക്കിങ്ങില്‍ നിന്നും ഒഴിവാക്കപ്പെട്ടു എന്നു മനസിലാക്കാം .ഇനി ധൈര്യം ആയി  ബ്ലോക്ക്‌ സൈറ്റ് ഒക്കെ കേറി ഇറങ്ങാം .സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോടാന്‍ ഇവിടെ കിളികികോ .പിന്നെ വീണ്ടും പഴയ നെറ്റ് വോര്കില്‍ തിരികെ വരാന്‍ exit ബട്ടണ്‍  അമര്‍ത്തി  തിരികെ വരാം . അപ്പോള്‍ close IE and exit എന്നു സെലക്ട്‌ ചെയാന്‍ മറക്കലെ..


NB:ഇതൊക്കെ പറഞ്ഞു തന്നിട്ട് എന്തെങ്കിലും കുരുടകേട്‌ ഒപ്പിച്ചാല്‍ ഞാന്‍ ഉത്തരവാദി ആയിരികില്ല പറഞ്ഞെകാം....

മലബാര്‍ : 90 വര്‍ഷങ്ങള്‍ക്ക് മുമ്പ്‌

July 20, 2012 
തൊണ്ണൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള മലബാറിലെ ജനജീവിതം ഏതവസ്ഥയിലായിരുന്നു എന്ന് അടയാളപ്പെടുത്തുന്ന ചിത്രങ്ങള്‍ . കാലമെത്ര മാത്രം മാറിപ്പോയിരിക്കുന്നു എന്ന് വിളിച്ചുപറയുന്ന ദൃശ്യങ്ങള്‍ . സതേണ്‍ കാലിഫോര്‍ണിയ യൂണിവേഴ്സ്റ്റി ഡിജിറ്റല്‍ ലൈബ്രറിയില്‍ സൂക്ഷിച്ചിട്ടുള്ള ഈ ദൃശ്യങ്ങള്‍ മദ്രാസിലുണ്ടായിരുന്ന ക്ലെയിന്‍ ആന്റ് പേള്‍ സ്റ്റുഡിയോവിലെ ഫോട്ടോഗ്രാഫര്‍മാര്‍ എടുത്തതാണ്. ഫോട്ടോഗ്രാഫേഴ്‌സിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല. ബാസല്‍ മിഷന്‍ ശേഖരിച്ചവയാണ് 


വയലുകള്‍ക്ക് മധ്യത്തിലായി ഒരു വീട്. 1921. 

 

അടുത്ത പേജിൽ

.

കൂടി കയറി

നോക്കു

.